കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല നീക്കം വിവാദത്തിൽ


തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല നീക്കം വിവാദത്തിൽ. കരട് മാർഗ്ഗരേഖക്കെതിരെ വ്യാപക എതിർപ്പ് ഉയരുന്നുണ്ട്. ക്യാമ്പസ്സിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസ്സിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ നിർദേശങ്ങൾ. എതിർപ്പുമായി ഇടത്, വലത് സംഘടനകൾ രം​ഗത്തെത്തി. ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. അതേ സമയം, നിർദേശം അന്തിമമല്ലെന്നും ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് മാർഗരേഖയെന്നും വിസി മോഹനൻ കുന്നുമ്മൽ വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال