പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി കു​റ​ഞ്ഞി​ട്ടും പ​ഴ​യ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​തെ ഭ​ക്ഷ​ണ​വി​ല


കൊ​ച്ചി: പാ​ച​ക വാ​ത​ക ല​ഭ്യ​ത​യി​ലെ പ്ര​തി​സ​ന്ധി കു​റ​ഞ്ഞി​ട്ടും പ​ഴ​യ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​തെ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​വി​ല. ചാ​യ​യ്ക്കും ചെ​റു​ക​ടി​ക​ള്‍​ക്കും മാ​ത്ര​മ​ല്ല, ഉ​ച്ച​യൂ​ണി​നും ബി​രി​യാ​ണി​ക്കു​മൊ​ക്കെ വ​ലി​യ​തോ​തി​ല്‍ കൂ​ട്ടി​യ വി​ല ഇ​പ്പോ​ഴും ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ ത​ന്നെ​യാ​ണ്. ഗ്യാ​സ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും വാ​ണി​ജ്യ​സി​ലി​ണ്ട​ര്‍ വി​ല കൂ​ടി​യ​തും സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വു​മാ​ണ് ഇ​പ്പോ​ള്‍ ഹോ​ട്ട​ലു​ട​മ​ക​ള്‍ നി​ര​ത്തു​ന്ന ന്യാ​യീ​ക​ര​ണം.

പാ​ച​ക വാ​ത​ക​ക്ഷാ​മം വ​രു​ന്ന​തി​ന് മു​മ്പ് 1750 മു​ത​ല്‍ 1800 വ​രെ​യാ​യി​രു​ന്നു വാ​ണി​ജ്യ​സി​ലി​ണ്ട​റി​ന് വി​ല. ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ വി​ല 3000ന് ​മു​ക​ളി​ലാ​യി. ക്ഷാ​മം മാ​റി​യെ​ങ്കി​ലും സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന് പി​ന്നാ​ലെ അ​രി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, പ​ച്ച​ക്ക​റി, മ​ത്സ്യം, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ വി​ല കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ഹോ​ട്ട​ലു​ക​ളു​ടെ ചെ​ല​വും വ​ര്‍​ധി​ച്ചെ​ന്ന് കൊ​ച്ചി​യി​ലെ ഒ​രു പ്ര​മു​ഖ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ പ​റ​യു​ന്നു.

150 രൂ​പ​യാ​യി​രു​ന്ന ബി​രി​യാ​ണി​ക്കി​പ്പോ​ള്‍ 180ന് ​മു​ക​ളി​ലാ​ണ്. ഊ​ണി​ന് 80 മു​ത​ല്‍ 150 വ​രെ​യാ​യി. ഊ​ണി​നൊ​പ്പം സ്പെ​ഷ്യ​ല്‍ ആ​യി മീ​നോ ഇ​റ​ച്ചി​ക്ക​റി​യോ വാ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ 200ന് ​മു​ക​ളി​ലേ​ക്ക് റേ​റ്റ് ഉ​യ​രും. വീ​ട്ടി​ലൂ​ണ് പോ​ലു​ള്ള സം​രം​ഭ​ങ്ങ​ളി​ലും വി​ല കൂ​ടു​ത​ലാ​ണ്. 60-80 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന ഊ​ണി​ന് 100 ക​ട​ന്നു.

ഗ്യാ​സ് ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് വ​ര്‍​ധി​പ്പി​ച്ച ചാ​യ​യു​ടെ​യും ചെ​റു​ക​ടി​ക​ളു​ടെ​യും വി​ല അ​തേ നി​ല​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​ഞ്ച് രൂ​പ​യാ​ണ് ചാ​യ​യ്ക്കും കാ​പ്പി​ക്കും കൂ​ടി​യ​ത്. പ​ല​ഹാ​ര​ങ്ങ​ള്‍​ക്ക് അ​ഞ്ചു മു​ത​ല്‍ 10 രൂ​പ വ​രെ കൂ​ടി. 12 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​യ്ക്ക് ഇ​പ്പോ​ള്‍ 15 ഉം ​കാ​പ്പി​ക്ക് 20 മു​ത​ല്‍ 25 രൂ​പ വ​രെ​യു​മാ​ണ്. ബൂ​സ്റ്റ്, ഹോ​ര്‍​ലി​ക്സ് എ​ന്നി​വ​യ്ക്ക് 40-50 രൂ​പ വ​രെ​യാ​യി. മ​റ്റ് ബേ​ക്ക​റി വി​ഭ​വ​ങ്ങ​ള്‍​ക്ക് കൂ​ട്ടി​യ നി​ര​ക്കും പി​ന്നീ​ട് കു​റ​ച്ചി​ട്ടി​ല്ല.

ചാ​യ​യോ കാ​പ്പി​യോ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങാ​ന്‍ കു​റ​ഞ്ഞ​ത് നൂ​റു രൂ​പ​യെ​ങ്കി​ലും പോ​ക്ക​റ്റി​ല്‍​നി​ന്ന് പോ​കും. നേ​ര​ത്തെ 15 രൂ​പ​യാ​യി​രു​ന്ന പ്ര​ഭാ​ത വി​ഭ​വ​ങ്ങ​ള്‍​ക്ക് 20 രൂ​പ​യ​ക്കു മേ​ലെ​യാ​യി. ക​റി​ക​ളു​ടെ വി​ല​യി​ലും 20 മു​ത​ല്‍ 30 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ജ്യൂ​സു​ക​ളു​ടെ വി​ല അ​ധി​കം വ​ര്‍​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ലൈം ​ജ്യൂ​സി​ന് വി​ല കൂ​ടി​യി​ട്ടു​ണ്ട്. ഫ്ര​ഷ് ലൈ​മി​ന് 35ന് ​മു​ക​ളി​ലേ​ക്കാ​ണ് വി​ല. ചെ​റു​നാ​ര​ങ്ങ വി​ല കി​ലോ​യ്ക്ക് 280 എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ലൈ​മി​നും വി​ല കൂ​ടി​യ​ത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال