ശ​​ബ​​രി​​മ​​ല​​യി​​ലെ ദേ​​വ​​സ്വം വി​​ജി​​ല​​ന്‍സ് സം​​ഘ​​ത്തെ മാ​​റ്റാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രെ കെ. ​​സു​​രേ​​ന്ദ്ര​​ന്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍ജി ന​​ല്‍കി


കൊ​​ച്ചി: ശ​​ബ​​രി​​മ​​ല​​യി​​ലെ ദേ​​വ​​സ്വം വി​​ജി​​ല​​ന്‍സ് സം​​ഘ​​ത്തെ മാ​​റ്റാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രെ ബി​​ജെ​​പി ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ന്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍ജി ന​​ല്‍കി. ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള​​ക്കേ​​സി​​ലെ അ​​ന്വേ​​ഷ​​ണം പൂ​​ര്‍ത്തി​​യാ​​കും വ​​രെ വി​​ജി​​ല​​ന്‍സ് ടീ​​മി​​നെ മാ​​റ്റു​​ന്ന​​ത് വി​​ല​​ക്ക​​ണ​​മെ​​ന്നാ​​ണു ഹ​​ര്‍ജി​​യി​​ലെ ആ​​വ​​ശ്യം.

ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്തെ വി​​ജി​​ല​​ന്‍സ് വി​​ഭാ​​ഗം ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും നി​​ല​​വി​​ലെ ഓ​​ഫി​​സ​​ര്‍മാ​​രു​​ടെ കാ​​ലാ​​വ​​ധി 2027 ജ​​നു​​വ​​രി 31 വ​​രെ നീ​​ട്ട​​ണ​​മെ​​ന്നും എ​​സ്‌​​ഐ ഒ​​ഴി​​വ് നി​​ക​​ത്ത​​ണ​​മെ​​ന്നു​​മു​​ള്ള കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ് നി​​ല​​നി​​ല്‍ക്കേ​​യാ​​ണ് പു​​തി​​യ ആ​​റം​​ഗ സം​​ഘ​​ത്തി​​നാ​​യി ഡി​​ജി​​പി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നു ഹ​​ര്‍ജി​​യി​​ല്‍ പ​​റ​​യു​​ന്നു.

വി​​ജി​​ല​​ന്‍സ് ടീ​​മി​​ലേ​​ക്കു നി​​യ​​മി​​ക്കാ​​നാ​​യി പു​​തി​​യ ആ​​റം​​ഗ സം​​ഘ​​ത്തി​​നാ​​യി ഡി​​ജി​​പി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചെ​​ന്നും അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന ദി​​വ​​സ​​ത്തി​​നു മു​​മ്പ് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക ത​​യാ​​റാ​​ക്കി വി​​ജി​​ല​​ന്‍സ് ക്ലി​​യ​​റ​​ന്‍സി​​നാ​​യി അ​​യ​​ച്ചെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ ആ​​രോ​​പി​​ക്കു​​ന്നു. അ​​ന്വേ​​ഷ​​ണം നി​​ര്‍ണാ​​യ​​ക ഘ​​ട്ട​​ത്തി​​ലാ​​യി​​രി​​ക്കേ, നി​​ല​​വി​​ലെ സം​​ഘ​​ത്തെ പാ​​ടെ മാ​​റ്റു​​ന്ന​​ത് തെ​​ളി​​വ് ന​​ശി​​പ്പി​​ക്കാ​​നും അ​​ന്വേ​​ഷ​​ണം അ​​ട്ടി​​മ​​റി​​ക്കാ​​നും ഇ​​ട​​യാ​​ക്കു​​മെ​​ന്നും ന​​ട​​പ​​ടി മു​​ന്‍കൂ​​ട്ടി തീ​​രു​​മാ​​നി​​ച്ച പ്ര​​കാ​​ര​​മാ​​ണെ​​ന്നും സ്വാ​​ഭാ​​വി​​ക നീ​​തി​​ക്കു വി​​രു​​ദ്ധ​​മാ​​ണെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ പ​​റ​​യു​​ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال