​പെരുമ്പിലാവ് കരിക്കാട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

 


പെരുമ്പിലാവ്: കരിക്കാടിൽ ഇരുചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ ഫാറൂഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

​സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ദമ്പതികളായ ഫാറൂഖ്, റഹീന എന്നിവർക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന മഹേഷ്, റിഹാസ് എന്നിവർക്കുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ഉടൻതന്നെ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാറൂഖ് തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സയിലാണ്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال