വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

തൃശ്ശൂർ കോർപ്പറേഷനിൽ 2026 ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ “വന്ദേമാതരം” ആലപിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ദേശീയഗീതത്തോട് അനാദരവ് കാണിക്കുകയും ചെയ്തതായി ആരോപിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
കോർപ്പറേഷൻ ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നതിനെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ, മേയർ, ഡെപ്യൂട്ടി മേയർ, കോർപ്പറേഷൻ സെക്രട്ടറി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരടക്കമുള്ളവർ ചടങ്ങിൽ നിന്ന് മാറിപ്പോകുകയും മൈക്കിലൂടെ സംസാരിച്ച് ആലാപനത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനായി ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ, CCTV ദൃശ്യങ്ങൾ, ഫോട്ടോകൾ, സാക്ഷിമൊഴികൾ എന്നിവ ശേഖരിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും, നിയമലംഘനം കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ Prevention of Insults to National Honour Act, 1971, BNS എന്നിവയിലെ ബാധകമായ വകുപ്പുകൾ പ്രകാരം. കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال