മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് സൂചന


സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാൾ പതിവായി പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിക്കാതെ പോയത് ശ്രദ്ധേയമായി. മെഡലിന് അർഹരായ ഉദ്യോഗസ്ഥരുടെ പട്ടിക സംബന്ധിച്ച പരിശോധന നടപടികൾ സമയബന്ധിതമായി പൂർത്തിയാകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നാണ് വിവരം.

മാർച്ചിൽ തന്നെ പൊലീസ് ആസ്ഥാനത്തുനിന്ന് മെഡലിനായി ശുപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ പട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് അന്തിമ നടപടികൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് സൂചന.

പട്ടികയുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നതിനെ തുടർന്ന് അത് തിരിച്ചയച്ചിരുന്നുവെങ്കിലും പിന്നീട് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് മെഡൽ പ്രഖ്യാപനം വൈകാൻ ഇടയായതെന്നും റിപ്പോർട്ടുകളുണ്ട്.

മെഡൽ ജേതാക്കളുടെ പട്ടിക അന്തിമമായി പരിശോധിച്ച് അംഗീകാരം നൽകുന്നതിനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം ഓഗസ്റ്റ് 20ന് ചേരും. തുടർന്ന് കേരളപ്പിറവി ദിനമായ നവംബർ 1ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ വിതരണം ചെയ്യാനാണ് തീരുമാനം
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال