ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ഫോർട്ട് പൊലീസിന്റെ സുരക്ഷാ നിർദേശം നൽകാനുള്ള മൈക്ക് അനൗൺസ്മെന്റ് ആരംഭിച്ചു


തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ഫോർട്ട് പൊലീസിന്റെ സുരക്ഷാ നിർദേശം നൽകാനുള്ള മൈക്ക് അനൗൺസ്മെന്റ് ആരംഭിച്ചു. ഫോർട്ട് ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്ത് ഉദ്ഘാടനം നിർവഹിച്ചു. എസ്.സി.പി.ഒ രതീഷ് മൈക്ക് അനൗൺസ്മെൻറ് ചെയ്തു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംവിധാനം നടപ്പിലാക്കുന്നതെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.

പഴവങ്ങാടി, പത്മതീർത്ഥ കുള പരിസരം, ചാല മാർക്കറ്റ്, അട്ടക്കുളങ്ങര എന്നിങ്ങനെ 15 സ്ഥലങ്ങളിൽ അനൗൺസ്മെൻറ് കേൾപ്പിക്കാനുള്ള ബോക്സ് വെച്ചിട്ടുണ്ട്. പൊതുജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ, ബാഗ്, പേഴ്സ്, മൊബൈൽ ഫോൺ എന്നിവ മോഷണം പോകാതിരിക്കുന്നതിനും ട്രാഫിക് നിർദേശങ്ങൾ, വാഹന പാർക്കിംഗ് , കളഞ്ഞു പോയതും കിട്ടിയതുമായ സാധനങ്ങൾക്കുമായി ബന്ധപ്പെടാനുള്ള മാർഗം എന്നിവയാണ് പ്രധാനമായും അനൗൺസ്മെന്റ് ചെയ്യുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال