മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സഹകരണ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുകയാണ് : പിണറായി വിജയൻ


മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സഹകരണ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പിണറായി വിജയൻ. കേരളത്തിലെ മാറിമാറി വന്ന സർക്കാരുകൾ സഹകരണ മേഖലയ്ക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് പിന്നീട് നഷ്ടം സംഭവിക്കുന്ന സാഹചര്യമുണ്ടാകുന്നതായി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കൈകളിലായതിനാൽ സംസ്ഥാനത്തിന് ഇടപെടാൻ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അതിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال