കുന്നംകുളം: നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഫാമിലി ബേക്കറിയിൽ അർദ്ധരാത്രിയിൽ മോഷണം നടന്നു. കടയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുകൾ തകർത്ത് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 1,500 രൂപയും വാട്ടർ ബോട്ടുകളുമാണ് കവർന്നത്.
ഷർട്ടും മുണ്ടുമണിഞ്ഞ് എത്തിയ മോഷ്ടാവ്, ആളുകളുടെയും സിസിടിവി ക്യാമറകളുടെയും മുന്നിൽ മുഖം തിരിച്ചറിയാതിരിക്കാൻ തോർത്ത് ഉപയോഗിച്ച് മുഖം പൂർണ്ണമായി മറച്ചിരുന്നു. രാത്രിയുടെ മറവിൽ വളരെ ആസൂത്രിതമായാണ് ഇയാൾ മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് കടയുടമയുടെ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയ്ക്കുള്ളിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ട് പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags
Thrissur News