കുന്നംകുളത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: തെക്കേപ്പുറം വാർഡിലെ ചെണ്ടുമല്ലി പൂവിളവെടുപ്പ് നടന്നു

 



കുന്നംകുളം നഗരസഭ തെക്കേപ്പുറം വാർഡിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ആവേശപൂർവ്വം നടന്നു. വലിയങ്ങാടി മാർക്കറ്റിൽ വെച്ച് നടന്ന ചടങ്ങിൽ കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സൗമ്യ അനിലൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.ജി. ജയപ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീജിത്ത് ആവേൻ, കൗൺസിലർ ജിഷ ബേബി, തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയർ സാന്ദ്ര മോൾ, വൈഷ്ണ, കൂടാതെ പദ്ധതിയുടെ ഭാഗമായ നിരവധിയായ തൊഴിലുറപ്പ് തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.

തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രാദേശികമായി നടപ്പിലാക്കിയ കൃഷി വൻ വിജയമായതിന്റെ സന്തോഷത്തിലാണ് വാർഡ് നിവാസികളും തൊഴിലാളികളും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال