കുന്നംകുളം നഗരസഭ കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

 


കുന്നംകുളം: കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ പുതുതായി സ്ഥാപിച്ച കാർഷിക വിപണന കേന്ദ്രം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു.

നഗരത്തിലെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യുന്നതിനും ഉപഭോക്താക്കൾക്ക് വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനുമായാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ശ്രീ. പി. ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കുന്നംകുളം നഗരസഭ കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് കർഷകർക്ക് വലിയൊരു ആശ്വാസമായിരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർ പേഴ്സൺ വ്യക്തമാക്കി. 


ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ പുഷ്പ ജോൺ, മിനി മോൻസി, വാർഡ് കൗൺസിലർ രോഷിത്, കൗൺസിലർ ആയ ശ്രീജിത്ത്‌ ആവേൻ, കൃഷി ഓഫീസർ ജയൻ, നിരവധി കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال