കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10 മണിക്ക് നടന്ന പരിപാടി കേരള കാർഷിക സർവകലാശാലയിലെ ഡീൻ ഓഫ് ഫാക്കൽറ്റി (BSH) പ്രൊഫ. ഡോ. അലൻ തോമസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സബേറ്റ വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. പ്രസ്തുത ചടങ്ങിൽ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. എം. നിധീഷ് അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീ. സി. ജി രഘുനാഥൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ജിനി, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ ശ്രീ. ഷഹീദ് കെ. എം, ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ഷഹർബാൻ പി. വി, വാർഡ് മെമ്പർമാരായ ശ്രീമതി. ഐശ്വര്യ കെ, ശ്രീ. അനൂപ് ബാലൻ, ശ്രീമതി. നീതു കെ. എസ്, ശ്രീ. എം. എ. ഷാഫി, ശ്രീമതി. രതി പ്രാരത്ത്, ശ്രീമതി സുജീഷ മനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കർഷകരുടെ പ്രശ്നങ്ങൾ, കാർഷിക മേഖലയിലെ പുതിയ സാധ്യതകൾ, സുസ്ഥിര കൃഷിരീതികൾ എന്നിവയെക്കുറിച്ച് പരിപാടിയിൽ ചർച്ച നടന്നു. മികച്ച കർഷകരെ ആദരിക്കുകയും വിവിധ കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
കർഷകരുടെ സംഭാവനകൾ സമൂഹം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഗ്രാമത്തിലെ നിരവധി കർഷകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
ചൊവ്വന്നൂർ ഗ്രാമപഞ്ചായ്ത്ത് കൃഷി ഓഫീസർ ശ്രീമതി. ശ്രുതി .പി .ഡി നന്ദി പറഞ്ഞു.
