ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം; തുരത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി

 


 ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം; തുരത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി

ചൊവ്വന്നൂർ: കാണിപ്പയ്യൂർ കുരിശുപള്ളി പ്രദേശത്ത് ജനങ്ങൾക്ക് ദുരിതമായി മാറിയ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം തടയാൻ ഗ്രാമപഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ. ഒച്ചുകൾ പെരുകി ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. നിധീഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് നിർമാർജന പ്രവർത്തനങ്ങൾ ആരംഭിച്ചത്.

​പ്രദേശവാസികളുടെ പരാതിയെത്തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി രംഗത്തിറങ്ങിയത്. വരുംദിവസങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒച്ചുകളെ പൂർണ്ണമായി തുരത്തുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് പ്രസിഡന്റ് എ.എം. നിധീഷ് അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال