കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 502 കോടി രൂപയായി ഉയർന്നു.സിയാലിന്റെ ചരിത്രത്തിലാദ്യമായാണ് ലാഭം 500 കോടി കടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 499 കോടി രൂപയായിരുന്നു.സിയാലിന്റെ വളർച്ചയിൽ നിർണായകമായേക്കാവുന്ന നിരവധി തീരുമാനങ്ങൾ മുഖ്യമന്ത്രി ചെയർമാനായ ആദ്യ ഡയറക്ടർ ബോർഡ് യോഗത്തിൽ കൈക്കൊണ്ടു.മറ്റു വിമാനത്താവളങ്ങൾക്ക് നൽകുന്ന കൺസൾട്ടൻസി സർവീസാണതിൽ പ്രധാനം. രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം അടിസ്ഥാന സൗകര്യ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ സാധ്യത മുന്നിൽ കണ്ടാണ് വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ മുന്നിട്ടിറങ്ങുന്നത്. വിമാനത്താവള മാസ്റ്റർ പ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിങ്, ഡ്യൂട്ടി ഫ്രീ, കൊമേഴ്സ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ മറ്റ് വിമാനത്താവളങ്ങൾക്ക് കൺസൾട്ടൻസി നൽകുകയാണ് ലക്ഷ്യം.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം
byArjun.c.s
-
0