റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ വെ​റും അ​ഞ്ച് മി​നി​റ്റി​ൽ വേ​ഗ​ത്തി​ൽ അ​ട​ക്കും: അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്


പ​ര​വൂ​ർ: റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ വെ​റും അ​ഞ്ച് മി​നി​റ്റി​ൽ വേ​ഗ​ത്തി​ൽ അ​ട​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള അ​ത്യാ​ധു​നി​ക ഓ​ട്ട​മാ​റ്റി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് രം​ഗ​ത്ത്.പൂ​ർ​ണ​മാ​യും ഓ​ട്ട​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പ്രേ, ​ഇ​ൻ​ജ​ക്ഷ​ൻ, പാ​ച്ചിം​ഗ് എ​ന്ന ഒ​റ്റ മെ​ഷീ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​തി​നാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഈ ​പു​തി​യ മെ​ഷീ​ന്‍റെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി ആ​രം​ഭി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കാ​തെ വ​ള​രെ വേ​ഗ​ത്തി​ലും സ്ഥി​ര​മാ​യും കു​ഴി​ക​ള​ട​യ്ക്കാ​ൻ പു​തി​യ വി​ദ്യ​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് പ​രീ​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

പ​ര​മ്പ​രാ​ഗ​ത​മാ​യി തു​ട​രു​ന്ന കു​ഴി​യ​ട​യ്ക്ക​ൽ രീ​തി​ക​ളി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​വും ല​ളി​ത​വു​മാ​ണ് ഈ ​പു​തി​യ സം​വി​ധാ​നം. ഉ​യ​ർ​ന്ന മ​ർ​ദ​ത്തി​ൽ വാ​യു ക​ട​ത്തി​വി​ട്ട് റോ​ഡി​ലെ കു​ഴി​യി​ലു​ള്ള പൊ​ടി​യും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും പൂ​ർ​ണ​മാ​യി നീ​ക്കി ആ​ദ്യം സ്ഥ​ലം വൃ​ത്തി​യാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നു​ശേ​ഷം ബി​റ്റു​മി​ൻ എ​മ​ൽ​ഷ​ന്‍റെ പ്ര​ത്യേ​ക കോ​ട്ടിം​ഗ് ന​ൽ​കും. ഉ​യ​ർ​ന്ന മ​ർ​ദ​ത്തി​ൽ ത​ന്നെ എ​മ​ൽ​ഷ​ൻ ക​ല​ർ​ത്തി​യ മി​ശ്രി​തം കു​ഴി​യി​ലേ​ക്ക് സ്പ്രേ ​ചെ​യ്ത് നി​റ​യ്ക്കു​ന്ന​തോ​ടെ മി​ശ്രി​തം വേ​ഗ​ത്തി​ൽ ഉ​റ​യ്ക്കും. അ​തി​നാ​ൽ പി​ന്നീ​ട് റോ​ഡ് റോ​ള​ർ ഉ​പ​യോ​ഗി​ച്ച് നി​ര​പ്പാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

ഒ​രു കു​ഴി​യ​ട​യ്ക്കാ​ൻ പ​ര​മാ​വ​ധി ര​ണ്ട് മു​ത​ൽ അ​ഞ്ച് മി​നി​റ്റ് വ​രെ സ​മ​യം മാ​ത്ര​മേ ഈ ​അ​ത്യാ​ധു​നി​ക മെ​ഷീ​ന് ആ​വ​ശ്യ​മാ​യി വ​രു​ന്നു​ള്ളൂ. പ​ണി ക​ഴി​ഞ്ഞാ​ലു​ട​ൻ ത​ന്നെ വ​ലി​യ ത​ട​സ​ങ്ങ​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കാ​നും സാ​ധി​ക്കും. ഒ​രു മെ​ഷീ​നും വ​ള​രെ​ക്കു​റ​ച്ചു തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ടെ​ങ്കി​ൽ പ്ര​തി​ദി​നം 100 മു​ത​ൽ 150 കു​ഴി​ക​ൾ വ​രെ ഈ ​രീ​തി​യി​ൽ അ​ട​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. റോ​ഡ് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​തെ ത​ന്നെ പ​ണി​ക​ൾ തീ​ർ​ക്കാ​മെ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും.
മ​ഴ​ക്കാ​ല​ത്ത് പോ​ലും കൃ​ത്യ​മാ​യി കു​ഴി​യ​ട​യ്ക്കാ​നാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. സാ​ധാ​ര​ണ മി​ശ്രി​ത​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​രം ആ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ റോ​ഡു​ക​ൾ വ​ർ​ഷ​ങ്ങ​ളോ​ളം കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ ഈ​ടു​നി​ൽ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മി​ശ്രി​തം പ്ര​ത്യേ​ക​മാ​യി ചൂ​ടാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ധ​ന ഉ​പ​യോ​ഗ​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും വ​ലി​യ തോ​തി​ൽ കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. ആ​വ​ശ്യ​മാ​യ മി​ശ്രി​തം മാ​ത്രം മെ​ഷീ​നി​ൽ ത​ത്സ​മ​യം ത​യാ​റാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ പാ​ഴാ​യി​പ്പോ​ക​ലോ ഉ​ണ്ടാ​കു​ന്നി​ല്ല. ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ൾ, റോ​ഡി​ലെ വ​ൻ ത​ക​ർ​ച്ച​ക​ൾ, പൈ​പ്പു​ക​ൾ​ക്കും കേ​ബി​ളു​ക​ൾ​ക്കു​മാ​യി എ​ടു​ത്ത കു​ഴി​ക​ൾ, വ​ലി​യ വി​ള്ള​ലു​ക​ൾ എ​ന്നി​വ​യെ​ല്ലാം കൃ​ത്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ഈ ​പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി സാ​ധ്യ​മാ​കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال