സിജെപി മാർച്ചിൽ പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി പൊലീസ്


ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് നടത്തിയ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാർച്ച് പൊലീസ് തടഞ്ഞതോടെ യുദ്ധക്കളമായി ജന്തർ മന്തർ. സമരം ചെയ്യുന്ന സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. പൊലീസും സമരക്കാരുമായി സംഘർഷം ഉടലെടുത്തു. എന്നാൽ പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. ‘‘കനത്ത മഴയും, സുരക്ഷയുമുണ്ട്. എന്നാൽ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല’’ എന്ന് സിജെപി എക്സ് പോസ്റ്റിൽ അറിയിച്ചു.

കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ദില്ലി ന​ഗരം. മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 25 ബറ്റാലിയൻ കേന്ദ്രസേനയേയും സുരക്ഷയ്ക്ക് നിയോ​ഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ, അഡീഷനൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സാഹചര്യം നേരിട്ട് നിരീക്ഷിക്കുകയാണ്. എന്നാൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകുമായി ചർച്ചയ്ക്കുള്ള നിർദ്ദേശം ഇതുവരെ സർക്കാർ അംഗീകരിച്ചില്ല.

അതേസമയം, സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകുകയായിരുന്നു. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال