വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍


കോഴിക്കോട്: വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ സ്വദേശി സബീറി(42) നെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്. ബാലുശ്ശേരിയിലെ രണ്ടു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പല തവണകളിലായി എട്ട് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. 2025 മാര്‍ച്ച്, നവംബര്‍ മാസങ്ങളിലും ഇക്കഴിഞ്ഞ ജൂണിലുമായാണ് കബീര്‍ സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വെച്ചത്. വ്യാജ സ്വര്‍ണത്തില്‍ 916 മുദ്ര പതിപ്പിച്ചാണ് ആഭരണങ്ങള്‍ നിര്‍മിച്ചത്.

പട്ടാമ്പി ഇന്‍വെസ്റ്റ്‌മെന്റ്, പനങ്ങാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. പട്ടാമ്പി ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് 35.7 ഗ്രാം വ്യാജ സ്വര്‍ണ്ണം പണയം വെച്ച് മൂന്നര ലക്ഷം രൂപയും പനങ്ങാട് സര്‍വ്വീസ് സഹകരണ സൊസൈറ്റിയില്‍ 52 ഗ്രാമിന്റെ ഏഴ് വളകള്‍ രണ്ട് തവണകളിലായി പണയം വെച്ച് 4,89,000 രൂപയും കൈക്കലാക്കി. സ്ഥാപനങ്ങളിലെ മേലുദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് ബാലുശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിന് മുമ്പും സബീറിന്റെ പേരില്‍ സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال