കോഴിക്കോട് ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി


കോഴിക്കോട്: ഉള്ളിയേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉള്ളിയേരി വെള്ളിയഞ്ചേരി മീത്തല്‍ സൗമ്യ(41) ആണ് മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ സൗമ്യയെ അര്‍ദ്ധരാത്രിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ മൊടക്കല്ലൂരിലെ സ്വാകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി, മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സേവാ ഭാരതിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു സൗമ്യ. താമരശ്ശേരി വിളയാറച്ചാലില്‍ മോഹന്റെയും സീതയുടെയും മകളാണ്. രാജുവാണ് ഭര്‍ത്താവ്. മക്കള്‍: അനന്തു കൃഷ്ണ, അഭിനന്ദ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال