എറണാകുളത്ത് പവർ കട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു.
ഈ മാസം 13 ന് ആയിരുന്നു സംഭവം. രാത്രിയിൽ വൈദ്യുതി മുടങ്ങിയപ്പോള്‍ മെഴുകുതിരി കത്തിക്കുകയും ഇതിനിടെ തീ വസ്‌ത്രത്തിലേക്ക് പടരുകയും ആയിരുന്നു. ഗുരുതരമായി പരുക്കേറ്റ മറിയം പൈലിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.