കെഎ​സ്ആ​ർടി ​സി യി​ലെ മി​ക​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും സം​സ്ഥാ​ന ത​ല​ത്തി​ൽ അ​വാ​ർ​ഡ് ന​ല്കും


ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി ​സി യി​ലെ മി​ക​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും സം​സ്ഥാ​ന ത​ല​ത്തി​ൽ അ​വാ​ർ​ഡ് ന​ല്കും.സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്ഇ​ത്. പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ യൂ​ണി​റ്റി​ൽ നി​ന്നും മൂന്നു വീ​തം ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ഇ​തി​ന് യൂണി​റ്റ് അ​ധി​കാ​രി അ​ധ്യ​ക്ഷ​നാ​യ ഒ​രു ക​മ്മി​റ്റി രൂ​പ​ക​രി​ക്കും.

ഓ​രോ ഷെ​ഡ്യൂ​ളി​നും നി​ശ്ച​യി​ച്ചി​ട്ടു​ള്ള ടാ​ർ​ജ​റ്റി​ന്‍റെ എ​ത്ര ശ​ത​മാ​നം നേ​ടു​ന്നു, പ്ര​തി​ദി​ന ഹാ​ജ​രും സ​മ​യ കൃ​ത്യ​ത​യും, യാ​ത്ര​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​വും പെ​രു​മാ​റ്റ​വും, കൃ​ത്യ​മാ​യ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്ക​ൽ എ​ന്നീ നാ​ല് പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ളും അ​തി​ന്‍റെ ഉ​പ​ചോ​ദ്യ​ങ്ങ​ളു​മാ​ണ് ക​ണ്ട​ക്ട​ർ​മാ​രു​ടെ മാ​ന​ദ​ണ്ഡം. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഓ​രോ ഷെ​ഡ്യൂ​ളി​നും നി​ശ്ച​യി​ച്ചു ന​ല്കി​യി​ട്ടു​ള്ള ഇ​ന്ധ​ന​ക്ഷ​മ​ത​യാ​ണ് പ്ര​ധാ​നം.

ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ൽ എ​ത്ര കി​ലോ​മീ​റ്റ​ർ ( കെഎംപിൽ ) നേ​ടി എ​ന്ന​താ​ണ് പ്ര​ധാ​ന മാ​ന​ദ​ണ്ഡം. സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വിം​ഗ് (അ​പ​ക​ട വി​വ​രം ) പ്ര​തി​ദി​ന ഹാ​ജ​ർ സ​മ​യ​കൃ​ത്യ​ത, അ​ച്ച​ട​ക്കം എ​ന്നി​വ​യാ​ണ് മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ. തെര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി എ​ല്ലാ മാ​സ​വും യോ​ഗം ചേ​ർ​ന്ന് അ​താ​ത് മാ​സം അഞ്ചിന് ​മു​മ്പ് ചീ​ഫ് ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ടു ന​ല്ക​ണം. യൂ​ണി​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന പ​ട്ടി​ക​യി​ൽ നി​ന്നു സം​സ്ഥാ​ന ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മൂന്നു വീ​തം ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത് അ​വാ​ർ​ഡ് ന​ല്കും. യൂ​ണി​റ്റ് ത​ല​ത്തി​ൽ തെര​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ യൂ​ണി​റ്റ് ത​ല​ത്തി​ൽ അ​നു​മോ​ദി​ക്കും. എ​ല്ലാ മാ​സ​വും​അ​വാ​ർ​ഡ് ദാ​നം ന​ട​ത്തും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال