നിയമസഭയ്ക്ക് അകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി


നിയമസഭയ്ക്ക് അകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. ബിജെപിയുടെ പാർലമെന്ററി പാർട്ടി ഓഫീസിലാണ് ചിത്രം വെച്ചത്. ശ്യാമപ്രസാദ് മുഖർജി, ദീൻദയാൽ ഉപാധ്യായ എന്നിവർക്ക് ഒപ്പമാണ് ഭാരതാംബയുടെ ചിത്രവും സ്ഥാപിച്ചത്. ചിത്രം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ ചട്ടമുണ്ടോയെന്ന് നിയമസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് മറുപടി പറയേണ്ടത്.

ഇതിനുമുമ്പും, രാജ്ഭവനിലടക്കം ഭാരതാംബയുടെ ചിത്രം വെച്ചത് വലിയ വിവാദമായിരുന്നു. ഗവർണറുടെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തിയതും വൻ വിവാദമായിരുന്നു. ​ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് സർക്കാരിലെ ശിവൻകുട്ടിയടക്കമുള്ള മന്ത്രിമാർ ഇറങ്ങിപ്പോയതും ചർച്ചയായിരുന്നു.

പുഷ്പാർച്ചന സമർപ്പിക്കാൻ വിസമ്മതിച്ചു കൊണ്ടാണ് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയത്. പി. പ്രസാദും അന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال