പൊലീസിനെതിരെ നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു


പൊലീസിനെതിരെ നടി അൻസിബ ഹസൻ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അൻസിബ രം​ഗത്തെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അൻസിബ ഹർജി നൽകി.

കമ്മീഷണർക്കും ഇൻസ്പെക്ടർക്കുമെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഹർജിയിൽ കോടതി മേലുദ്യോഗസ്ഥരുടെ വിശദീകരണം തേടി.
ഹർജി അടുത്തമാസം അഞ്ചിനു പരിഗണിക്കും. നടി ലക്ഷ്മി പ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു അൻസിബയുടെ പരാതി.

അതേസമയം, ശ്വേതയ്ക്കെതിരെ ‘അമ്മ’യിലെ ഒരു വിഭാഗം വനിതാ അംഗങ്ങൾ രം​ഗത്തെത്തി. അമ്മയിൽ തെരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്ന ചർച്ചയ്ക്കിടെയാണ് ശ്വേതയ്ക്കെതിരെ ചില അം​ഗങ്ങൾ രം​ഗത്തെത്തിയത്.

അമ്മ ‘പെൺമക്കൾ’വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേതയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നത്. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു. ശ്വേതയെ നേരത്തെ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال