കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി


കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. തമിഴ്നാട് മധുരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് 18-ാം തീയതി മുതലാണ് യുവതിയെയും 12 , മൂന്നര വയസുള്ള മക്കളെയും കാണാതായത്. ക്ഷേത്രദർശനത്തിനായി പോയ അമ്മയെയും രണ്ടു മക്കളെയും കാണാതാകുകായിരുന്നു. പൊലീസിൽ പരാതിയുമായി കാണാതായ യുവതിയുടെ ഭർതൃവീട്ടുകാർ രം​ഗത്തെത്തിയിരുന്നു. യുവതി ബാങ്കിങ് ആപ്പുകളും എടിഎമ്മും ഉപയോഗിക്കാതിരുന്നതും തെരച്ചിൽ നീളാൻ കാരണമായി. ഒടുവിൽ ഒരു തവണ ഫോൺ സ്വിച്ച് ഓൺ ആയി. അങ്ങനെയാണ് മൂവരും ഉള്ളത് മധുരയിലാണെന്ന് മനസിലാക്കിയത്. മക്കളുമായി യുവതി താമസിച്ചിരുന്ന സ്ഥലത്ത് വൈകാതെ പൊലീസ് എത്തി. ഇതോടെ നാട്ടിൽ ആശങ്കയോടെ കാത്തിരുന്നവർക്ക് ആശ്വാസമായി. അമ്മയെയും മക്കളെയും പൊലീസ് ഇന്ന് രാവിലെ നാട്ടിൽ എത്തിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോ മക്കളുമായി നാടുവിടാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന സംശയത്തിലാണ് പൊലീസ്.

ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മൂന്നുപേരെയും കാണാനില്ലെന്നാണ് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ഫോണിൽ വിളിച്ചു. എന്നാൽ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്കു പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഇവർ തമിഴ്നാട്ടിൽ ഉള്ളതായി വിവരം ലഭിച്ചു. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയുടെ ഭർത്താവ് വിദേശത്താണ്. വിവരം അറിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال