പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചത്: രമേശ് ചെന്നിത്തല


കൊച്ചി: പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വളരെ വ്യാപകമായി കേരളത്തില്‍ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചു കൊണ്ട് അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. ശക്തമായി തന്നെ അവയവക്കച്ചവടത്തെ നിയന്ത്രിക്കും. അതിലൊരു സംശയവും വേണ്ട. എസ്‌ഐടിയുടെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും.

കേരളത്തില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. അതിന് വ്യവസ്ഥാപിതമായ നടപടികളുണ്ട്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുണ്ട്, അതൊന്നും പാലിക്കാതെ ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കേന്ദ്ര ഏജന്‍സികള്‍, ആരോഗ്യ വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ചാകും അന്വേഷണം മുന്നോട്ടുപോകുക. വ്യാജ രേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസില്‍ ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. മുഖ്യപ്രതി നജീബിനെയും ഭാര്യയെയും കൊച്ചിയിലെ മൂന്നു സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال