വയനാട് മണ്ണടിച്ചിൽ: വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി


വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. അപകടകരമായ സാഹചര്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു . വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

‘നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതിന് പച്ചക്കൊടി കാണിച്ചത്. എന്ത് അടിസ്ഥാനത്തിലാണ പച്ചക്കൊടി നൽകിയതെന്ന് അറിയില്ല. ടണലിന്റെ പ്രവൃത്തി നടക്കുമ്പോഴുണ്ടാകുന്ന ഭീതിജനകമായ അവസ്ഥ മുന്‍കൂട്ടി കണ്ടിരുന്നു.

കൊങ്കണ്‍ റെയില്‍വേ ഉദ്യോഗസ്ഥരെയും വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാരെയുള്‍പ്പെടെ വെച്ച് മീറ്റിംഗ് നടത്തിയിരുന്നു. ജൂലൈ ഒന്നാം തീയതി മുതല്‍ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന് പറഞ്ഞതാണ്. കമ്പനിയുടെ വീഴ്ചയാണ്. വയനാടിന്റെ സാഹചര്യം എല്ലാവര്‍ക്കുമറിയാവുന്നതല്ലേ’, അദ്ദേഹം പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال