കൃ​​ത്രി​​മ​​ക​​ള്ള് ഉ​​ത്പാ​​ദ​​ന​​വും വി​​ല്പ​​ന​​യും: ഓ​പ്പ​റേ​ഷ​ൻ ശു​ദ്ധി​യു​മാ​യി എ​ക്സൈ​സ്


കോ​​ട്ട​​യം: കൃ​​ത്രി​​മ​​ക​​ള്ള് ഉ​​ത്പാ​​ദ​​ന​​വും വി​​ല്പ​​ന​​യും ത​​ട​​യാ​​ന്‍ എ​​ക്സൈ​​സ് രൂ​​പീ​​ക​​രി​​ച്ച ഓ​​പ്പ​​റേ​​ഷ​​ന്‍ ശു​​ദ്ധി​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഷാ​​പ്പി​​ലെ അ​​ടു​​ക്ക​​ള​​യി​​ലേ​​ക്ക് എ​​ക്‌​​സൈ​​സും ഭ​​ക്ഷ്യ സു​​ര​​ക്ഷാ വ​​കു​​പ്പും. പോ​​രാ​​യ്മ​​ക​​ള്‍ ക​​ണ്ടാ​​ല്‍ പൂ​​ട്ടി​​ക്കും. ന​​ല്ല ക​​ള്ള് കൊ​​ടു​​ത്തി​​ല്ലെ​​ങ്കി​​ലും പ​​ണി കി​​ട്ടും.

ഷാ​​പ്പു​​ക​​ളി​​ല്‍ ന​​ല്‍​കു​​ന്ന ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ശു​​ചി​​ത്വ​​വും നി​​ല​​വാ​​ര​​വും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് എ​​ക്‌​​സൈ​​സി​​ന്‍റെ​​യും ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ​​യും പു​​തി​​യ നീ​​ക്കം. ക​​ഴി​​ഞ്ഞ മാ​​സം കോ​​ട്ട​​യം അ​​യ്മ​​നം പ​​രി​​പ്പ് തൊ​​ള്ളാ​​യി​​രം​​ചി​​റ ഷാ​​പ്പി​​ല്‍​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച യു​​വാ​​വ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ തു​​ട​​ര്‍​ന്ന് മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഷാ​​പ്പു​​ക​​ളി​​ല്‍ ക​​ര്‍​ശ​​ന പ​​രി​​ശോ​​ധ​​ന​​യ്ക്ക് എ​​ക്സൈ​​സും ഭ​​ക്ഷ്യ സു​​ര​​ക്ഷാ വി​​ഭാ​​ഗ​​വും ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന 3,913 ക​​ള്ളു​​ഷാ​​പ്പു​​ക​​ളി​​ല്‍ 2,310 എ​​ണ്ണ​​ത്തി​​ല്‍ ഭ​​ക്ഷ​​ണ​​വി​​ത​​ര​​ണ​​വും ഉ​​ണ്ടെ​​ന്നാ​​ണ് ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ അ​​ഥോ​​റി​​റ്റി​​യു​​ടെ ക​​ണ​​ക്ക്. എ​​ന്നാ​​ല്‍, മി​​ക്ക​​വ​​യി​​ലും അ​​ടു​​ക്ക​​ള വൃ​​ത്തി​​ഹീ​​ന​​മാ​​ണ്. അ​​ടു​​ക്ക​​ള​​ക​​ള്‍ ന​​വീ​​ക​​രി​​ക്കാ​​ന്‍ ന​​ട​​ത്തി​​പ്പു​​കാ​​ര്‍​ക്കും ലൈ​​സ​​ന്‍​സി​​ക്കും നി​​ര്‍​ദേ​​ശം ന​​ല്‍​കു​​മെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

ഗു​​രു​​ത​​ര പോ​​രാ​​യ്മ​​ക​​ള്‍ ക​​ണ്ടെ​​ത്തു​​ന്ന പാ​​ച​​ക​​പ്പു​​ര​​ക​​ള്‍ പൂ​​ട്ടാ​​നും ന​​ട​​പ​​ടി​​യു​​ണ്ടാ​​വും. ക​​ള്ളി​​ന്‍റെ​​യും ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ​​യും രു​​ചി നു​​ക​​രാ​​ന്‍ നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളാ​​ണ് ഷാ​​പ്പു​​ക​​ളി​​ലേ​​ക്ക് എ​​ത്താ​​റു​​ള്ള​​ത്. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള​​വ​​ര്‍​ക്കു പു​​റ​​മെ വി​​ദേ​​ശി​​ക​​ളും ഷാ​​പ്പു​​ക​​ളി​​ല്‍ എ​​ത്താ​​റു​​ണ്ട്.

ക​​ള്ളി​​ന്‍റെ​​യും ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ​​യും രു​​ചി നു​​ക​​രു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു വി​​ദേ​​ശ സ​​ഞ്ചാ​​രി​​ക​​ള്‍ എ​​ത്തു​​ക. ടൂ​​ര്‍ ഓ​​പ്പ​​റേ​​റ്റ​​ര്‍​മാ​​ര്‍ സ​​ഞ്ചാ​​രി​​ക​​ളെ ഷാ​​പ്പു​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​റു​​മു​​ണ്ട്. ക​​ള്ളി​​നേ​​ക്കാ​​ള്‍ വ​​രു​​മാ​​നം ഭ​​ക്ഷ​​ണം വി​​ല്‍​ക്കു​​ന്ന​​തി​​ലൂ​​ടെ സ​​മ്പാ​​ദി​​ക്കു​​ന്ന നി​​ര​​വ​​ധി ഷാ​​പ്പു​​ക​​ളു​​ണ്ട്.രു​​ചി​​യി​​ല്‍ മാ​​ത്രം ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന ഷാ​​പ്പു​​ക​​ൾ ഗു​​ണ​​മേ​​ന്മ​​യി​​ലും ശു​​ചി​​ത്വ കാ​​ര്യ​​ങ്ങ​​ളി​​ലും ശ്ര​​ദ്ധി​​ക്കാ​​റി​​ല്ലെ​​ന്നു​​ള്ള പ​​രാ​​തി ദീ​​ര്‍​ഘ കാ​​ല​​മാ​​യി​​ട്ടു​​ള്ള​​താ​​ണ്. ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കു മി​​ക്ക ഷാ​​പ്പു​​ക​​ളും കൊ​​ള്ള നി​​ര​​ക്കാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്.

ഇ​​തി​​നൊ​​പ്പം വ്യാ​​ജ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍ ന​​ല്‍​കി ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ക​​ബ​​ളി​​പ്പി​​ക്കു​​ക​​യും ചെ​​യ്യാ​​റു​​ണ്ട്. കു​​മ​​ര​​കം ക​​രി​​മീ​​നെ​​ന്ന പേ​​രി​​ല്‍ സി​​ലോ​​പ്പി​​യ പൊ​​ള്ളി​​ച്ചു ന​​ല്‍​കു​​ന്ന​​തു പ​​തി​​വാ​​ണ്. ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ നി​​യ​​മ​​പ്ര​​കാ​​രം ഹോ​​ട്ട​​ലു​​ക​​ള്‍​ക്കു​​ള്ള എ​​ല്ലാ നി​​ബ​​ന്ധ​​ന​​ക​​ളും ക​​ള്ളു​​ഷാ​​പ്പു​​ക​​ളി​​ലെ ഭ​​ക്ഷ​​ണ​​പ്പു​​ര​​ക​​ൾ​​ക്കും ബാ​​ധ​​ക​​മാ​​ണെ​​ന്ന് ഭ​​ക്ഷ്യ സു​​ര​​ക്ഷാ അ​​ഥോ​​റി​​റ്റി അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ശു​​ചി​​ത്വ​​വും നി​​ല​​വാ​​ര​​വും ഉ​​റ​​പ്പാ​​ക്കാ​​ന്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​നാ​​ണ് എ​​ക്‌​​സൈ​​സ് മ​​ന്ത്രി എം. ​​ലി​​ജു ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന നി​​ര്‍​ദേ​​ശം.ഓ​​പ്പ​​റേ​​ഷ​​ന്‍ ശു​​ദ്ധി​​യു​​ടെ ഭാ​​ഗ​​മാ​​യി എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും മൂ​​ന്നു​​വീ​​തം എ​​ന്‍​ഫോ​​ഴ്സ്മെ​​ന്‍റ് സ്പെ​​ഷ​​ല്‍ സ്‌​​ക്വാ​​ഡു​​ക​​ള്‍ ഒ​​രു​​ക്കാ​​ന്‍ എ​​ക്സൈ​​സ് തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ അ​​ധി​​കൃ​​ത​​രും പ​​രി​​ശോ​​ധ​​ന​​ക​​ളി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​വും. ഷാ​​പ്പു​​ക​​ളി​​ല്‍ പോ​​രാ​​യ്മ​​ക​​ള്‍ ക​​ണ്ടാ​​ല്‍ 1800 425 1125 എ​​ന്ന ടോ​​ള്‍ ഫ്രീ ​​ന​​മ്പ​​റി​​ല്‍ വി​​ളി​​ച്ച് പൊ​​തു​​ജ​​ന​​ത്തി​​നു പ​​രാ​​തി ന​​ല്കാം.‍
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال