അതിശക്ത മഴയും കാറ്റും: പത്തനംതിട്ടയിൽ സ്കൂളിൻ്റെ മേൽക്കൂര അപ്പാടെ പറന്നുപോയി


പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടിൽ ഉണ്ടായ അതിശക്തമായ മഴയിലും കനത്ത കാറ്റിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്ട്സ് എം എസ് സി എച്ച് എസ്. (St: Benedict's M.S.C.H.S) സ്കൂളിന്റെ മേൽക്കൂരയാണ് കാറ്റിൽ പൂർണ്ണമായും പറന്നുപോയത്. ഇത് സമീപത്തെ അയൽവീടിന് മുകളിലേക്ക് പതിക്കുകയും ചെയ്തു. വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 5 ദിവസം കൂടി അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം വിവിധ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്ത മഴയും കാറ്റും, പത്തനംതിട്ടയിൽ സ്കൂളിൻ്റെ മേൽക്കൂര അപ്പാടെ പറന്നുപോയി, അയൽവീടിന്‍റെ മുകളിൽ പതിച്ചു; ജില്ലയിൽ ഓറ‍ഞ്ച് അലർട്ട് തുടരും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال