തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ലാറ്റിൽ കഞ്ചാവ് തോട്ടം ഉണ്ടാക്കിയതിന് ടെക്നോപാർക്കിലെ ഐ ടി കമ്പനി മാനേജർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിയാന സ്വദേശി വിശാലാണ് പിടിയിലായത്. മൂപ്പെത്താത്ത കഞ്ചാവ് പാലിൽ ചേർത്ത് കഴിക്കുകയും കഞ്ചാവ് കൊണ്ട് ചട്നിയുണ്ടാക്കലുമൊക്കെയായിരുന്നു ഇയാളുടെ രീതികളെന്നാണ് പൊലീസ് പറയുന്നത്. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് ഫ്ലാറ്റിൽ എത്തിയപ്പോൾ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒന്നും രണ്ടുമല്ല, 70 ചെടികൾ അടങ്ങിയ മിനി തോട്ടം തന്നെയാണ് 17 ആം നിലയിലെ ഫ്ലാറ്റിൽ ഹരിയാന സ്വദേശി വിശാൽ തീർത്തത്. ഒന്നരലക്ഷം രൂപയോളമുണ്ട് വിശാലിന്‍റെ ശമ്പളം. ചെടിച്ചട്ടികൾ വാങ്ങി മണ്ണും കംപോസ്റ്റും നിറച്ചായിരുന്നു വിശാലിന്‍റെ കഞ്ചാവ് വളർത്തൽ.
ഫ്ലാറ്റിൽ കഞ്ചാവ് തോട്ടം ഉണ്ടാക്കിയതിന് ടെക്നോപാർക്കിലെ ഐ ടി കമ്പനി മാനേജർ പിടിയിലായ സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്
byArjun.c.s
-
0