പ്ലസ് വൺ, വിഎച്ച്എസ്ഇ ട്രയൽ അലോട്ട്മെന്റ് ഇന്ന്


സംസ്ഥാനത്ത് ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികൾക്ക് ഇന്ന് തുടക്കം.

ട്രയൽ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ് ഫലമാണ് ട്രയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോഗിൻ പേജിൽ നൽകിയിട്ടുള്ള ഫോൺ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് വിദ്യാർഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ജൂൺ 10ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാനുള്ള അവസരമുണ്ടാകും.

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ജൂൺ 10ന് വൈകിട്ട് വരെ സമയപരിധി പൂർത്തിയാകുന്നതിനു മുൻപ് സമർപ്പിക്കണം. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്. ശേഷം ജൂൺ 16ന് ആദ്യ അലോട്ട്മെൻ്റും 22ന് രണ്ടാമത്തെ അലോട്ട്മെൻ്റും പ്രസിദ്ധീകരിക്കും. 29ന് അവസാന അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് ജൂലൈ രണ്ടിന് ക്ലാസുകൾ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. തെറ്റായി വിവരങ്ങൾ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കും. ഓഗസ്റ്റ് 5ന് പ്ലസ് വൺ പ്രവേശനത്തിനായുള്ള നടപടികൾ പൂർത്തിയാക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال