വാ​ഗ​മ​ണ്ണി​ൽ വി​നോ​ദ​സ​ഞ്ച​രി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്കും പ​രി​ക്ക്


ഈ​രാ​റ്റു​പേ​ട്ട: വാ​ഗ​മ​ൺ യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രി ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു.ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ വെ​ളി​യ​ത്ത് സാ​ദി​ഖ്, ഭാ​ര്യ ഖ​ദീ​ജ, സ​ഹോ​ദ​രി​യും ഭി​ന്ന​ശേ​ഷി​ക്കാ​രി​യു​മാ​യ ആ​സി​യ​മോ​ൾ, പി​താ​വ് ഷെ​രീ​ഫ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ വാ​ഗ​മ​ൺ മാ​സ്കോ റ്റീ ​ഔ​ട്ട്‌​ലെ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.മൂ​ന്ന് പേ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ര​മി സം​ഘം കാ​ർ ത​ട​ഞ്ഞ് സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച​ത്.

വാ​ഗ​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ക്രി​സ്റ്റി, ക​ണ്ണ​ന്‍ എ​ന്നി​വ​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​ർ കൂ​ടു​ത​ൽ ആ​ളു​ക​ളെ വി​ളി​ച്ച് വ​രു​ത്തി​യ ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ​ഹോ​ദ​ര​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് നി​ല​വി​ളി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ വാ​യ​പൊ​ത്തി മ​ർ​ദിക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ കു​ടും​ബം വാ​ഗ​മ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​ക​ൾ​ക്കെ​തി​രേ ദു​ർ​ബ​ല വ​കു​പ്പു​ക​ൾ മാ​ത്ര​മാ​ണ് വാ​ഗ​മ​ൺ പോ​ലീ​സ് ചു​മ​ത്തി​യ​തെ​ന്നും ഇ​തി​നെ​തി​രേ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും കു​ടും​ബം അ​റി​യി​ച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال