കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അറിയാതെ നിയമന നീക്കം നടത്തി വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. വിവാദമായ ഹോസ്റ്റൽ മേട്രൻ നിയമനത്തിനായുള്ള ഇന്റർവ്യൂ ഇന്ന് നടക്കും. ഉദ്യോഗസ്ഥ നിയമനങ്ങളുടെ പൂർണ അധികാരം സിൻഡിക്കേറ്റിനാണ്.
എന്നാൽ ഇത് അവഗണിച്ച് സിൻഡിക്കേറ്റ് അറിയാതെ, നിയമനത്തിനായി ഇടപെടൽ നടത്തുകയാണ് വിസി. അതേസമയം സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തി. വി സിയുടെ നേതൃത്വത്തിൽ വലിയ അഴിമതിക്കാണ് നീക്കം നടക്കുന്നത് എന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വിമർശിച്ചു. എന്നാൽ അടിയന്തര സാഹചര്യം പരിഗണിച്ചാണ് നടപടി എന്നാണ് വി.സിയുടെ വിശദീകരണം.