മൂവാറ്റുപുഴ പാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്


കൊല്ലം: പുനലൂർ മൂവാറ്റുപുഴ പാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പത്തനാപുരം കടയ്ക്കാ മണ്ണിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. പുനലൂർ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാറും തകരാറിലായി നിർത്തി ഇട്ടിരുന്ന തമിഴ്നാട് സ്വദേശികളുടെ ക്വാളിസ് ജീപ്പുമാണ് കൂട്ടി ഇടിച്ചത്. ക്വാളീസ് വാഹനത്തിൻ്റെ തകരാർ പരിഹരിക്കുന്നതിനായി റോഡിന്റെ വശം ചേർന്നു നില്ക്കുന്നതിനിടെയാണ് ഇന്നോവ ഇവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال