പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: രണ്ടാഴ്ച സാവകാശം വേണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു


പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടത്. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിത്. കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേത് ആണ് നിരീക്ഷണം. എറണാകുളം റൂറല്‍ എസ്പിയുടെ ഹര്‍ജിയിലാണ് നിരീക്ഷണം.

അതേസമയം വയനാട് പാരിയത്തുകാവിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ മുത്തങ്ങ സമരത്തിന്റെയും കർണാടകയിലെ ബുൾഡോസർ രാഷ്ട്രീയത്തിന്റെയും മറ്റൊരു പതിപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. കർണാടകയിലും ആന്ധ്രയിലുമുള്ള കോൺഗ്രസ് സർക്കാരുകൾ പാവപ്പെട്ടവരെ വ്യാപകമായി കുടിയൊഴിപ്പിക്കുമ്പോൾ അവരെ സംരക്ഷിക്കുക എന്നതാണ് യഥാർത്ഥ ഇടതുപക്ഷ നിലപാടെന്നും, പാവപ്പെട്ടവരെ കടന്നാക്രമിക്കുന്ന നടപടി ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال