നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ്: മോദിയുടെ വിമർശനത്തിനെതിരെ രമേശ് ചെന്നിത്തല


ദില്ലി: നരേന്ദ്ര മോദിയുടെ വിമർശനത്തിനെതിരെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 50 ദിവസം കൊണ്ടാണ് ദില്ലി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആകെ അഞ്ച് ദിവസം മാത്രമേ ആയിട്ടുള്ളൂ. എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ആര് എന്നതിൽ ഹൈകമാൻഡ് തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല ദില്ലിയിൽ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയ്ക്കായി ദില്ലിയിലെത്തിയ ചെന്നിത്തല വൈകുന്നേരത്തോടെ കേരളത്തിലേക്ക് മടങ്ങി. നിലവിലെ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഇനിയും നീളാനാണ് സാധ്യത.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال