ബൈക്ക് മോഷണ കേസിൽ ഒരാൾ അറസ്റ്റിൽ


കൊച്ചി: ബൈക്ക് മോഷണ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പുത്തൻ ചിറ സ്വദേശി മുഹമ്മദ് ഫസൽ(20)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് വെളുപ്പിനാണ് മുവാറ്റുപുഴ - അടൂപറമ്പ് ഭാഗത്ത് കാർ ഷോറൂമിന് സമീപം പാർക്ക് പെയ്തിരുന്ന ബുള്ളറ്റ് മോഷണം നടത്തിയത്. ഇയാൾക്ക് സമാന രീതിയിൽ പല സ്‌റ്റേഷനുകളിലും കേസുകൾ നിലവിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി വെച്ച് ഓടിച്ച് വന്നതായി കാണപ്പെട്ട് ഊന്നുകൾ ഭാഗത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ആൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ എസ്ഐമാരായ എൻഎസ് റോയ്, ബിനോയ് അബ്രാഹം, പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ കെ വി, ഷിജു രാജപ്പൻ, ബിനിൽ എൽദോസ്, ശ്രീജു രാജൻ, ക്രിസ്‌തു ദാസ് പീറ്റർ, അൽസാർ കെ എം , മുഹിയുദീൻ കെ എം എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال