കൊല്ലം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം


കൊല്ലം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം. പണം ആവശ്യപ്പെട്ടുള്ള ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി ജില്ലാ കളക്ടർ ദേവീദാസ് എൻ. വ്യാജകച്ചവട ഇടപാടുകളുടെ വിവരങ്ങൾ നൽകി പണം കവരാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സിറ്റി പോലീസ് മേധാവിക്ക് വിവരങ്ങൾ കൈമാറി. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു.

അതേസമയം, ഇക്കഴി‍ഞ്ഞ ജനുവരിയിലും ജില്ലാ കലക്ടറുടെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാനുള്ള ശ്രമം നടത്തിയിരുന്നു. ഈ സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സിറ്റി പൊലീസ് മേധാവിക്ക് അന്വേഷണത്തിനായി വിവരങ്ങൾ കൈമാറി. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.

കൊല്ലം ജില്ലാ കളക്ടറുടേതെന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ആ അക്കൗണ്ടിൽ ചില പോസ്റ്റുകളും പബ്ലിഷ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കലക്ടർ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال