കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.കുഞ്ഞികൃഷ്ണന്റെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
76,640 വോട്ട് വി.കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി.ഐ. മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥിയായിരുന്ന ടി.ഐ. മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്.
എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്റെ ആധികാരക ജയം നേടിയാണ് മുൻ സിപിഎം ഏരിയാ സെക്രട്ടറി കൂടിയായിരുന്ന കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ വിള്ളൽ വീഴ്ത്താൻ കുഞ്ഞികൃഷ്ണനായി.