ഫി​ഷ​റീ​സ് വ​കു​പ്പ് വേ​ണ​മെ​ന്ന് ലീ​ഗ്: മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ലെ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു


തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ലെ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ഗ​സ​റ്റ് നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ഇ​തു​വ​രെ പു​റ​ത്തി​റ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, ഫി​ഷ​റീ​സ്, കൃ​ഷി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ലാ​ണ് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​ത്.ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ണ്‍​ഗ്ര​സി​ന് വി​ട്ടു ന​ല്‍​കാ​മെ​ന്ന് മു​സ്ലിം ലീ​ഗ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഫി​ഷ​റീ​സ് വ​കു​പ്പ് ത​ങ്ങ​ള്‍​ക്ക് വേ​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം.

എ​ന്നാ​ല്‍ ല​ത്തീ​ന്‍ സ​മു​ദാ​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യം കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി ല​ത്തീ​ന്‍ സ​ഭ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഫി​ഷ​റീ​സ് വ​കു​പ്പ് ലീ​ഗി​ന് ന​ല്‍​ക​രു​തെ​ന്നും കോ​ണ്‍​ഗ്ര​സ് കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നുമാണ് ല​ത്തീ​ന്‍ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍​ക്കും ഇ​തേ അ​ഭി​പ്രാ​യ​മാ​ണ്.

എ​ന്നാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ട്ടു ന​ല്‍​കി​ല്ലെ​ന്നാ​ണ് ലീ​ഗി​ന്‍റെ ക​ര്‍​ശ​ന നി​ല​പാ​ട്. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​ന്‍ കാ​ല​താ​മ​സം.

വ​കു​പ്പി​ന്‍റെ കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മു​ണ്ടെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളി​ലാ​ണ് ത​ര്‍​ക്ക​മെ​ന്നും ഇ​ന്ന് ത​ന്നെ പ​രി​ഹ​രി​ച്ച് ഗ​സ​റ്റ് വി​ജ്ഞാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ല്‍ പ്രാ​യോ​ഗി​ക​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال