സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു


സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരൻ സമിതിയുടെ ചെയർമാനും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ കൺവീനറുമാണ്. സാമ്പത്തിക വിദഗ്ധൻ ഡോ. നാരായണ, സി.ഡി.എസ് ഡയറയക്ടർ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങൾ.

അധികാരമേറ്റെടുത്തതിന് പിന്നാലെ യുഡിഎഫ് സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള ധവളപത്രം പുറത്തിറക്കുമെന്നത്. ഇക്കാര്യത്തിലാണ് പ്രത്യേക സമിതിയെ രൂപീകരിച്ചിരിക്കുന്നത്.

എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال