തിരുവനന്തപുരം: കെ.സി.വേണുഗോപാൽ എംപിക്കെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കൈരളി ന്യൂസിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. വേണുഗോപാൽ പണം കൈപ്പറ്റുന്നുവെന്നു തോന്നിപ്പിക്കും വിധം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി.
എഐസിസി നിയമ വിഭാഗം ചെയർമാൻ അഭിഷേക് സിംഗ്വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പൊതുജനങ്ങൾക്കിടയിൽ കെ.സി. വേണുഗോപാലിന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഈ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. സംഭവത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ ആലപ്പുഴ നോർത്ത് പോലീസിലും പരാതി നൽകി