ഐ​പി​എ​ല്ലി​ൽ കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന് ബി​സി​സി​ഐ പി​ഴ ചു​മ​ത്തി


ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന് ബി​സി​സി​ഐ പി​ഴ ചു​മ​ത്തി. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ലാ​ണ് ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ​ക്കും ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും ക​ന​ത്ത പി​ഴ ചു​മ​ത്തി​യ​ത്.

ചെ​ന്നൈ​യു​ടെ ഇ​ന്നിം​ഗ്സി​ല്‍ നി​ശ്ചി​ത സ​മ​യ​ത്ത് പ​ഞ്ചാ​ബ് ര​ണ്ടോ​വ​ര്‍ കു​റ​ച്ചാ​ണ് പ​ന്തെ​റി​ഞ്ഞി​രു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ​ക്ക് 24 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ​യാ​യി ചു​മ​ത്തി​യ​ത്. ഗു​ജ​റാ​ത്തി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ലും കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന് ശ്രേ​യ​സി​നെ ശി​ക്ഷി​ച്ചി​രു​ന്നു.

സീ​സ​ണി​ലെ ആ​ദ്യ കു​റ്റ​മാ​യ​തി​നാ​ല്‍ 12 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു പി​ഴ​യാ​യി ചു​മ​ത്തി​യി​രു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കു​റ്റം ആ​വ​ര്‍​ത്തി​ച്ച​തോ​ടെ ശ്രേ​യ​സി​ന് പി​ഴ​ത്തു​ക ഇ​ര​ട്ടി​യാ​യ​പ്പോ​ള്‍ മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ ആ​റു ല​ക്ഷം രൂ​പ​യോ മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​ന​മോ പി​ഴ​യാ​യി ന​ൽ​കാ​നും അ​ച്ച​ട​ക്ക സ​മി​തി വി​ധി​ച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال