ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് ബി വി നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക പരാമർശം. യുവതി പ്രവേശത്തിനുള്ള പൊതുതാൽപര്യ ഹർജി കോടതി സ്വീകരിക്കാനെ പാടില്ലായിരുന്നു. വിശ്വാസികൾ അല്ലാത്തവർ ഹർജി നൽകണ്ടതില്ലെന്നും നാഗരത്ന പറഞ്ഞു. ഇത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം പുനപരിശോധനയെ ബാധിക്കുമെമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോ. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. പല അജണ്ടുകളുമായി ചിലർ പൊതുതാൽപര്യഹർജിയുമായി എത്തുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. അതേസമയം ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. നാളെ സിനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ വാദം തുടരും.
ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണം: നിർണ്ണായക പരാമർശവുമായി ജസ്റ്റിസ് നാഗരത്ന
byArjun.c.s
-
0