ഓ​പ്പ​റേ​ഷ​ൻ സു​ദ​ർ​ശ​ന​യി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ


ക​യ്പ​മം​ഗ​ലം: ഓ​പ്പ​റേ​ഷ​ൻ സു​ദ​ർ​ശ​ന​യി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ൽ​ക​ഴി​ഞ്ഞി​രു​ന്ന ക​യ്പ​മം​ഗ​ലം ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​മ്പു​ള്ളി വീ​ട്ടി​ൽ വി​ബി​നെ(​മു​രു​ക​ൻ – 37) യാ​ണ് നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ൻ​വി​രോ​ധ​ത്താ​ൽ എ​ട​ത്തി​രു​ത്തി വി​ല്ലേ​ജി​ൽ കൂ​ട്ടാ​ല​പ​റ​മ്പ് കോ​റോ​ട്ടു​വീ​ട്ടി​ൽ സു​വി​ലാ​ലി​നെ(37) വീ​ട്ടി​ൽ​നി​ന്നു മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യ​ശേ​ഷം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​വെ​ന്നാ​ണ് കേ​സ്. ഈ ​കേ​സി​ൽ കോ​ട​തി​യി​ൽ ജാ​മ്യ​മെ​ടു​ത്ത ശേ​ഷം ഒ​ളി​വി​ൽ​പോ​വു​ക​യും പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

പ്ര​തി ദു​ബാ​യി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ ത​ട​ഞ്ഞു​വ​ച്ച് വി​വ​രം പോ​ലീ​സ് മേ​ധാ​വി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം സി​ഐ കെ.​ടി. ബി​ജി​ത്ത്, ഗ്രേ​ഡ് എ​സ്ഐ ജോ​ഷ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷൈ​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال