പാലക്കാട്: എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ആരോപണം പൂർണമായും തള്ളി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ശോഭാ സുരേന്ദ്രനോട് മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും വോട്ടറായ വയോധികയ്ക്ക് പണം നൽകിയതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നത് കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത മറക്കാൻ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു.
അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോൾ വീഡിയോ എടുത്തു. ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയർത്തുന്നത്. കാറിലുണ്ടായിരുന്നു സ്ത്രീയാണ് പണം ശോഭയ്ക്ക് കൊടുത്തത്. ഈ സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. പാലക്കാട് കണ്ണാടിയിലാണ് സംഭവം.