പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ വേ​ന​ൽ മ​ഴ ല​ഭി​ച്ചില്ല: സം​സ്ഥാ​ന​ത്ത് പ​ക​ൽ താ​പ​നി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ൽ താ​പ​നി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ വേ​ന​ൽ മ​ഴ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി പ​ക​ൽ താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ​സി​ന​ടു​ത്തു​ത​ന്നെ തു​ട​രു​ക​യാ​ണ്. പാ​ല​ക്കാ​ട് പ​ക​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം കു​റ​ഞ്ഞെ​ങ്കി​ലും ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി പ​ക​ൽ താ​പ​നി​ല 36.8 ഡി​ഗ്രി സെ​ൽ​ഷ​സാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല 35.8 ഡി​ഗ്രി​യും പു​ന​ലൂ​രി​ൽ 36.2 ഡി​ഗ്രി​യും കോ​ട്ട​യ​ത്ത് 36.5 ഡി​ഗ്രി​യും കൊ​ച്ചി​യി​ൽ 35.5 ഡി​ഗ്രി​യും കോ​ഴി​ക്കോ​ട് 35.2 ഡി​ഗ്രി​യും ക​ണ്ണൂ​രി​ൽ 36.5 ഡി​ഗ്രി​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഇ​ട​വി​ട്ട് വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ക്കാ​ത്ത​താ​ണ് ചൂ​ടേ​റ്റു​ന്ന​ത്. ഇ​തി​നു പു​റ​മെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

മേ​യ് മാ​സ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടാ​ണ് ഇ​പ്പോ​ൾ​ത​ന്നെ സം​സ്ഥാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ഉ​ഷ്ണ​ത​രം​ഗ ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​കു​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال