പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും: പൈ​നാ​പ്പി​ളി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടിഞ്ഞു


കോ​ട്ട​യം: പൈ​നാ​പ്പി​ള്‍ വി​ള​വെ​ടു​പ്പ് എ​ത്തി​യ​തോ​ടെ തു​ള്ളി മ​ധു​രി​ക്കാ​തെ ക​ര്‍​ഷ​ക​ര്‍ വ​ന്‍ ന​ഷ്ട​ത്തി​ല്‍. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പൈ​നാ​പ്പി​ളി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടി​ച്ചു. പ്രീ​മി​യം കൈ​ത​ച്ച​ക്ക കി​ലോ​യ്ക്ക് നി​ല​വി​ല്‍ വി​ല 26 രൂ​പ. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ​മ​യം 50 രൂ​പ. 2024ല്‍ 49 ​രൂ​പ.

ഇ​ന്ധ​ന​ക്ഷാ​മ​ത്തെ​ത്തു​ട​ര്‍​ന്ന് വ​ട​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ട്ര​ക്കു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​താ​ണ് സീ​സ​ണി​ലെ പ്ര​ധാ​ന പ​രി​മി​തി. റ​സ്റ്റ​റ​ന്‍റു​ക​ള്‍ അ​ട​ഞ്ഞ​തോ​ടെ പൈ​നാ​ളി​ന് ലോ​ക്ക​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞു. ആ​ഴ്ച​ക​ള്‍ നീ​ണ്ട യാ​ത്ര​യി​ല്‍ ഭ​ക്ഷ​ണം കി​ട്ടാ​നു​ള്ള പ​രി​മി​ധി​യും ട്ര​ക്ക് ജീ​വ​ന​ക്കാ​രെ വ​ല​യ്ക്കു​ന്നു. വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ വി​വാ​ഹ​സീ​സ​ണ്‍ വ​രി​ക​യാ​ണ്.

ട്ര​ക്കു​വ​ര​വ് നി​ല​യ്ക്കു​ന്ന​തോ​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നും ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​കും. വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ദി​വ​സേ​ന റ​ദ്ദാ​ക്കു​ന്ന​തി​നാ​ല്‍ ഗ​ള്‍​ഫി​ലേ​ക്കും പൈ​നാ​പ്പി​ള്‍ ക​യ​റ്റു​മ​തി ന​ട​ക്കു​ന്നി​ല്ല. റം​സാ​ന്‍, ഹോ​ളി വേ​ള​യി​ല്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ത്തു​ട​ര്‍​ന്ന് പൈ​നാ​പ്പി​ള്‍ ഇ​രു​പ​തു ദി​വ​സം വൈ​കി​യാ​ണ് പാ​ക​മാ​യ​ത്. ഇ​തോ​ടെ കൈ​ത​ച്ച​ക്ക​യ്ക്ക് വി​പ​ണി​യും വി​ല്പ​ന​യു​മി​ല്ല.

120 ദി​വ​സ​മാ​ണ് ശ​രാ​ശ​രി വി​ള​വു​കാ​ലം. റം​സാ​നും ഹോ​ളി​യും ഒ​രേ​സ​മ​യം വ​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​ള്ള ലോ​റി സ​ര്‍​വീ​സു​ക​ളെ ബാ​ധി​ച്ചു. വി​ഷു​വി​നും കാ​ര്യ​മാ​യ വി​ല്പ​ന നാ​ട്ടി​ലും മ​റു​നാ​ട്ടി​ലും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. റ​ബ​ര്‍ ഇ​ട​വി​ള​യാ​യും ത​നി​ച്ചും കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം 60,000 ഏ​ക്ക​ര്‍ പൈ​നാ​പ്പി​ള്‍ കൃ​ഷി ന​ട​ക്കു​ന്നു​ണ്ട്. ഏ​ക​ദേ​ശം ആ​റു ല​ക്ഷം ട​ണ്‍ പൈ​നാ​പ്പി​ള്‍ വി​ള​യി​ക്കു​ന്ന​തി​ലൂ​ടെ 2000 കോ​ടി​യു​ടെ വ​രു​മാ​ന​മു​ണ്ട്.

തോ​ട്ടം മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന​വ​ര്‍​ക്ക് ഒ​ന്നാം വ​ര്‍​ഷം ഏ​ക്ക​റി​ന് ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ല​വു​ണ്ട്. ര​ണ്ടും മൂ​ന്നും വ​ര്‍​ഷ​ങ്ങ​ളി​ലും ഏ​ക്ക​റി​ന് ഒ​രു ല​ക്ഷം രൂ​പ മു​ട​ക്കു​വ​രും. ആ​ദ്യ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ര്യ​മാ​യ വി​ള​വു ല​ഭി​ക്കു​ക. ലോ​ണെ​ടു​ത്തും ക​ടം​വാ​ങ്ങി​യും വ​ലി​യ അ​ള​വി​ല്‍ കൃ​ഷി​യി​റ​ക്കി​യ പാ​ട്ട​ക​ര്‍​ഷ​ക​ര്‍​ക്ക് ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഈ ​സീ​സ​ണി​ലു​ണ്ടാ​വു​ക.

കൂ​ലി​ച്ചെ​ല​വ്, വെ​ള്ളം, വ​ളം, ക​ന്നാ​ര തൈ ​എ​ന്നി​വ​യു​ടെ ചെ​ല​വ് ഓ​രോ വ​ര്‍​ഷ​വും വ​ര്‍​ധി​ക്കു​ക​യാ​ണ്. അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ള​ല്‍ കൃ​ഷി ചെ​ല​വി​ല്‍ 50 ശ​ത​മാ​ന​ത്തോ​ളം വ​ര്‍​ധ​ന​വു​ണ്ട്.​ഇ​തി​നൊ​പ്പം കൈ​ത​കൃ​ഷി​യി​ലെ പ​തി​വു ജോ​ലി​ക്കാ​രാ​യ ബം​ഗാ​ളി​ക​ള്‍ ഒ​ന്ന​ട​ങ്കം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തും വി​ള​വെ​ടു​പ്പ് പ്ര​ത​സ​ന്ധി​യി​ലാ​ക്കി.

പൈ​നാ​പ്പി​ള്‍ വി​പ​ണി​യി​ല്‍ നാ​ലു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്കാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. സ്‌​പെ​ഷ​ല്‍ ഗ്രേ​ഡ് പൈ​നാ​പ്പി​ളി​നു ക​ഴി​ഞ്ഞ വ​ര്‍​ഷം കി​ലോ​യ്ക്ക് 52 രൂ​പ​യു​ണ്ടാ​യി​രു​ന്ന​തു നി​ല​വി​ല്‍ 34 രൂ​പ മാ​ത്ര​മാ​ണ്. സെ​ല​ക്ഷ​ന് ക​ഴി​ഞ്ഞു​ള്ള ചെ​റു പൈ​നാ​പ്പി​ളു​ക​ള്‍​ക്ക് കി​ലോ 15 രൂ​പ​യി​ലേ​ക്ക് വി​ല താ​ഴ്ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال