കൊച്ചി: കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജനങ്ങളുടെ സര്‍വേ നാലിന് പുറത്തുവന്നാല്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് ജയിച്ചിരിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം.
ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. യുഡിഎഫില്‍ ജനത്തിന് വിശ്വാസമുണ്ട്. സര്‍വേകളില്‍ വിശ്വാസമില്ലെന്നും സതീശന് പറഞ്ഞു.
താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ. സുധാകരന്റെ പ്രസ്താവന സ്നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വാക്ക് പാലിക്കുന്നയാളാണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിനല്ലേ അറിയുകയുള്ളു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞാല്‍ ഏറ്റവും നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കട്ടേയെന്നാണ്.
അദ്ദേഹം എനിക്കെതിരേ ഒരക്ഷരം പറയില്ല. ഞാന്‍ ഇത്തരത്തില്‍ പറഞ്ഞതിന് എന്നോട് ചൂടാവുക പോലും ചെയ്തു. യുഡിഎഫ് ജയിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് തന്നെയാണ് മാറ്റിപ്പറയില്ല.
മുഖ്യമന്ത്രിയല്ലേ എപ്പോഴും മാറ്റി പറയുന്നത്.’- വി.ഡി. സതീശന് വ്യക്തമാക്കി.ഇരട്ടത്താപ്പിന്റെ ആള് രൂപമല്ലേ മുഖ്യമന്ത്രി. ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത് കേരളം കണ്ട ഏറ്റവും മോശം ഗവണ്മെന്റാണ്. സുനാമി പോലെയാണ് തരംഗമെന്നും – അദ്ദേഹം പറഞ്ഞു.