ശ്രു​തി​യെ വ​ഞ്ചി​ച്ചു​വെ​ന്ന ആ​രോ​പ​ണം: കെ. ​റ​ഫീ​ഖി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്ക് ടി. ​സി​ദ്ദി​ഖ്


വ​യ​നാ​ട്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ശ്രു​തി​യെ വ​ഞ്ചി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്ക് ടി. ​സി​ദ്ദി​ഖ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് പ​രാ​തി ന​ൽ​കു​ക.

ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ലും പ​രാ​തി ന​ൽ​കും. ത​നി​ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് ടി. ​സി​ദ്ദി​ഖി​ന്‍റെ പ​രാ​തി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്തി​യെ​ന്നും പ​രാ​തി ന​ൽ​കു​മെ​ന്നും ടി. ​സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ജി​ല്ലാ സെ​ക്ര​ട്ട​റി ക​ള്ളം പ​റ​യു​ന്നു​വെ​ന്ന് ടി. ​സി​ദ്ദി​ഖ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു. ശ്രു​തി​യെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്നും വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​മാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നും ടി.​സി​ദ്ദി​ഖ് ആ​രോ​പി​ച്ചു.

വീ​ട് ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന​ത് ടൈം ​ന്യൂ​സ് എ​ന്ന യൂ​ട്യൂ​ബേ​ഴ്‌​സ് ആ​ണെ​ന്ന​ത് മ​റ​ച്ചു​വെ​ച്ച് ജി​ല്ല സെ​ക്ര​ട്ട​റി ക​ള്ളം പ​റ​യു​ന്നു. ത​ന്നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു. ദു​ര​ന്തം ഏ​റ്റു​വാ​ങ്ങി​യ ശ്രു​തി​യെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ടു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും ടി.​സി​ദ്ദി​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال