കൊമേഴ്സ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറയുമെന്ന് സൂചന

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എൽപിജി ഉപയോഗം കടുത്ത നിയന്ത്രണത്തിലേക്ക്. ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന എൽപിജി കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ലഭ്യത കുറവുണ്ടാകുമെന്ന്  എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ.എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ വിതരണക്കാർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. 

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ സിലിണ്ടറുകൾ നിറയ്ക്കുന്നത് ഐഒസി നിർത്തിവച്ചെന്നാണ് റിപ്പോർട്ട്.  ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യതയിലാണ് കുറവുള്ളത്.അതേസമയം ഗാർഹിക സിലിണ്ടറുകളുടെ ബുക്കിംഗിനുള്ള നിയന്ത്രണം തുടരും. രണ്ട് സിലിണ്ടറുകൾ ഉള്ളവർക്ക് 30 ദിവസത്തിന് ശേഷവും ഒരു സിലിണ്ടർ ഉള്ളവർക്ക് 21 ദിവസത്തിന് ശേഷവും ബുക്കിംഗ് നടത്താം.

പാചക വാതകത്തിൻറെ വില വർധിച്ചതിന് പിന്നാലെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒടിപി സംവിധാനം നിർബന്ധമാക്കിയതായും അറിയിച്ചിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال