തിരുവനന്തപുരം: പോത്തൻകോട് സ്റ്റേഷനിലെ എസ്ഐയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. വെമ്പായം തേക്കട സ്വദേശി ഹർഷദാണ് (25) അറസ്റ്റിലായത്. പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ വി വിപിൻ പിള്ളയ്ക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 8.55നായിരുന്നു സംഭവം.
പോത്തൻകോട്ടുള്ള ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയവർ തമ്മിൽ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും രക്ഷപ്പെട്ടു. ജീപ്പിൽ കയറ്റുന്നതിനിടെ ഹർഷദ് എസ്‌ഐയെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനിൽ എത്തിച്ചത്. സിറ്റിയിലും റൂറലിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഹർഷദ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.